എന്റെ ചുറ്റുവട്ടം
ഇത് എന്റെ ചുറ്റു വട്ടം ഞാന്‍ കണ്ട എന്റെ ലോകം ഇതില്‍ ഞാനുണ്ട്... നിങളുണ്ട്....എല്ലവരുമുണ്ട്....ഇവിടെ ഞാന്‍ കുറിക്കുന്നത് എന്നിലൂടെ കടന്നുപോയ നിമിഷങള്‍ മാത്രമാണ്...എന്നെ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് എന്നെ 'ഷമി' എന്നു വിളിക്കാം
Sunday, February 16, 2014
Monday, June 13, 2011
അവള്‍

ആഹ്ലാദം നിറഞ്ഞ ഒരു സദസ്സില്‍ ഉറപിച്ചു വെച്ച തുകക്ക് അയാള്‍ അവളെ വിറ്റു....നിശ്ചയിച്ച തുക അടക്കാന്‍ കഴിയാതായപ്പോള്‍ അവളെ അയാളിലേക്ക് തിരിച്ചയക്കപെട്ടു....'തന്റെതല്ലാത്ത കാരണത്താല്‍' എന്നാ പരസ്യവാക്യവുമായി അവളെ മറ്റൊരു ലേലത്തിനായി അയാള്‍ കാഴ്ചവെച്ചു......ഒടുവില്‍ വിധിയെ മറക്കാനായി ഒരു തുണ്ടം കയറില്‍ അവള്‍ അഭയം പ്രാപിച്ചു...
Sunday, August 1, 2010
ആദ്യ പ്രണയം....
ഞാന്‍ തൃകരിപൂരുകാരന്‍,കുടിയില്ല വലിയില്ല മറ്റു ചീത്ത പരിപാടികള്‍ ഒന്നുമില്ല....എന്നാലും ഏത് ചരക്ക് പെണ്ണിനെ കണ്ടാലും വളക്കാന്‍ തോന്നും.......എന്നെ ചതിച്ചവരുടെയും ഞാന്‍ ചതിച്ചവരുടെയും നീണ്ട നിര തന്നെയുണ്ട്....പക്ഷെ ഇവരുടെ കൂട്ടത്തില്‍ പെടാത്ത ഒരാളുണ്ട്...'മോള്' എന്ന് ഞാന്‍ വിളിക്കുന്ന അവള്‍ ഇന്ന് എന്നില്‍ നിന്നും എത്രയോ അകലെയാണ്......ഇല്ല ഞാന്‍ ബോറടിപ്പികുനില്ല.....എന്റെ കഥ ഇവിടെ തുടങ്ങട്ടെ?? അഞ്ചാം ക്ലാസില്‍ നിന്നായിരുന്നു ഞാനെന്ന കുഞ്ഞു ഷമിയുടെ വിളയാട്ടം.അന്ന് ഇതിരിപോരെ പീകിരിയയിരുന്ന ഞാന്‍ ആദ്യമായി ഒരു പെണ്ണിനെ ഇഷ്ട്ടപെട്ടു...ദുബായില്‍ നിന്നും ലീവിന് ഉപ്പ നാട്ടില്‍ വരുമ്പോള്‍ മറ്റും കിട്ടുന്ന ചോക്ലേറ്റുകള്‍ എത്രയോ ഞാന്‍ അവള്ക്കു കൊടുത്തിട്ടുണ്ട്....അന്ന് പെണ്‍ കുട്ടികളോട് മിണ്ടുനത് ഞങ്ങള്‍ പിള്ളേര്ക്കി ടയില്‍ 'ചീച്ചി' ആയിരുന്നിട്ടു പോലും ഞാന്‍ അതൊന്നും വക വെച്ചില്ല....അതിനിടയ്ക്ക് ഒരു തെമ്മാടി ഞങ്ങളുടെ അനുരാഗത്തിന്റെ കാര്യങ്ങളൊക്കെ മദ്രസയിലെ ഉസ്താദിനു പറഞ്ഞു കൊടുത്തതും(അന്ന് ഞങ്ങളുടെ മദ്രസയില്‍ ഉസ്താദുമാര്ക്ക്് കിങ്ങിരന്മാരുണ്ടായിരുന്നു,സ്കൂളിലെ വിവരങ്ങള്‍ പോലും ആ 'ചെറ്റകള്‍' എത്തിച്ചു കൊടുക്കുമായിരുന്നു)ഉസ്താടിന്റെ കയ്യില്‍ നിന്നും പെട കിട്ടിയതും മറക്കാന്‍ കഴിയില്ല.ആട്ടെ ഞങ്ങളുടെ 'പ്രണയം' പൂത്ത് ക്ലാസിന്റെ കവുക്കോല്‍ വരെയെത്തിയ നിമിഷമായിരുന്നു അത് സംഭവിച്ചത്....പരീക്ഷ റിസള്ട്ട് വന്നു....ഞാനും അവളും ആറിലേക്ക് പാസ്സായി...5 എ യില്‍ നിന്നും ആറാം താരങ്ങളിലെ ടീച്ചേര്സ്പ വന്നു ഞങ്ങളെ ഓരോ ഡിവിഷനിലെക്കും കൊണ്ട്....6 ബിയിലെ ടീച്ചര്‍ വന്നു അവളെ കൂട്ടി കൊണ്ട് പോയി.....6 ബിയിലെ സ്ടുടെന്റ്സിന്റെ 'വെയിടിംഗ് ലിസ്റ്റില്‍' പോലും ഞാന്‍ ഉണ്ടായിരുനില്ല.....എനിക്ക് ദേഷ്യവും സങ്ങടവും കൊണ്ട് എന്നെ തന്നെ തല്ലാന്‍ തോന്നി(വേറെ രക്ഷയില്ലല്ലോ).....ഒടുവില്‍ എനിക്കും സ്ഥലമാറ്റം കിട്ടി....തൃക്കരിപുരുകാരന് പയ്യനൂരിലെക്ക് മാറ്റം കിട്ടുന്ന പോലെ....5 എ യുടെ താഴത്തെ ക്ലാസിലേക്ക്,6 ഡിയിലേക്ക്...അവള്ക്ക് ആണെങ്കില്‍ കന്യകുമാരിയിലെക്കെന്നപോലെയും......ആരെയൊക്കെയോ ഞാന്‍ ശപിച്ചു കൊണ്ടേയിരുന്നു....എനികറിയാം ആരോ പള്ളിയില്‍ പൈസ ഇട്ടിട്ടുണ്ട്...ചതിയന്മാര്‍....എന്നാലും എനിക്ക് സമാധാനമുണ്ടായിരുന്നു....ഇന്റര്വെല്‍ ഉണ്ടാവുമല്ലോ? പക്ഷെ എല്ലാം കളഞ്ഞു കുളിച്ചു...നാലായിരം ദിര്ഹംളസ് കയ്യില്‍ കിട്ടുമ്പോള്‍ ഗള്ഫുകകാര്ക്ാ ഒരു സൂക്കേട് ഉണ്ടാകുമല്ലോ? ഫാമിലിയുമായി അവിടെ താമസിക്കാന്‍....എ സി റിപ്പയരായ എന്റെ ഉപ്പാക്ക് എന്തായാലും അതുണ്ടാവില്ല....പക്ഷെ എക്കൌണ്ടന്റ് ആയ അവളുടെ ഉപ്പ അവളെയും കൂട്ടി പറക്കുകയിരുന്നു.....ജീവിതത്തില്‍ ആദ്യമായി മനസ്സില്‍ കരഞ്ഞ നിമിഷം അതായിരുന്നു(അന്ന് ഉറക്കെ കരയലയിരുന്നു പതിവ്)അതല്ലാതെ വഴിയില്ലായിരുന്നു.....പിന്നീട അവളെക്കുറിച്ചുള്ള ഒരു വിവരവും കിട്ടിയില്ല....കാലങ്ങള്‍ ഒരു പാട് കഴിഞ്ഞു..... എന്റെ 24 വയസ്സില്‍ എന്റെ കല്യാണവും കഴിഞ്ഞു....ഇപ്പോള്‍ ഒരു കുട്ടിയും ആയി.....ബോയ്സ് സിനിമയില്‍ ഹരിനിയുടെ അച്ഛന്‍ ചെയ്ത പോലെ എന്റെ കോളേജ് ജീവിതത്തിലെ കുട്ടിയുടെ പേര് എന്റെ കുട്ടിക്ക് നല്കിയ......എന്നിട്ടും അവളുടെ പേര് എനിക്ക് നല്കാരന്‍ കഴിഞ്ഞില്ല.....കാരണം ഉമ്മയുടെ പേര് മക്കള്ക്േ നല്കാാന്‍ കഴിയില്ലല്ലോ......
Thursday, July 29, 2010
പ്രണയതീരം
നിന്റെ പ്രണയത്തിന്‍ ആഴമെത്രയെന്നറിയാന്‍ സ്നേഹതീരത്ത് ഞാനടുക്കുകയുണ്ടായി....നിശബ്ധമാം ആ സന്ധ്യാനേരത്ത്,പകല്‍ സൂര്യന്‍ മറഞ്ഞ സമയത്ത് ഞാന്‍ തീരത്തോട് ചോദിച്ചു, " അല്ലയോ തീരമേ എന്‍ പ്രണയം അളന്നാലും"....നിന്‍ സ്നേഹം എന്നിലെക്കടുത്തു.....സന്ധ്യ മയങ്ങി, ഇരുട്ടിന്‍ വെളിച്ചമായിരുന്ന നിലാവുമുറങ്ങി.... പുലര്‍ക്കാല വരവുമായി സൂര്യനും വന്നു....അപ്പോഴും നിന്റെ പ്രണയത്തെ സംഖ്യകള്‍ ആക്കിയിരുന്ന എന്നോട് പ്രകൃതി പറഞ്ഞു ..."നിന്റെ പ്രിയതമയുടെ സ്നേഹം മാത്രം ഒഴുകുകയാണ് ഇവിടെ...നീ മറഞ്ഞാലും, പ്രാകൃതാവസ്ഥ മറഞ്ഞാലും അത് ഒഴികിക്കൊണ്ടെയിരിക്കും, ഞാന്‍ സാക്ഷി...." ഒടുവില്‍ പ്രകൃതിയെ സാക്ഷിയാക്കി ഞാന്‍ നടന്നകന്നു....
Tuesday, January 12, 2010
പെണ്ണ്
സ്വര്‍ഗ്ത്തിലേക്കുള്ള ഇന്റര്‍വ്യൂ......നീണ്ട നിരയില്‍ രണ്ടാമനയിരുന്നു ഞാന്‍......മുതിര്‍ന്ന കാവല്‍ ഭടന്‍ ഒന്നമാത്തവനോട ചോദ്യങ്ങള്‍ ആരംഭിച്ചു.......
കള്ള്? :ഉം
കളവ്? :ഉം
വഞ്ചന? :ഉം
പെണ്ണ്? :ഇല്ല
"യോഗ്യന്‍"......മറ്റു കാവല്‍ ഭടന്‍മാര്‍ അയാളെ സ്വര്‍ഗത്തിലെക്ക് ആനയിച്ചു.....
അടുത്ത ഊഴം എന്റേതായിരുന്നു.....
കള്ള്? :ഇല്ല
കളവ്? :ഇല്ല
വഞ്ചന? : ഇല്ല
പെണ്ണ്? : ഉം
അയോഗ്യന്‍.......കാവല്‍ ഭടന്മാര്‍ എന്നെ നരഗതിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി....
കള്ള്? :ഉം
കളവ്? :ഉം
വഞ്ചന? :ഉം
പെണ്ണ്? :ഇല്ല
"യോഗ്യന്‍"......മറ്റു കാവല്‍ ഭടന്‍മാര്‍ അയാളെ സ്വര്‍ഗത്തിലെക്ക് ആനയിച്ചു.....
അടുത്ത ഊഴം എന്റേതായിരുന്നു.....
കള്ള്? :ഇല്ല
കളവ്? :ഇല്ല
വഞ്ചന? : ഇല്ല
പെണ്ണ്? : ഉം
അയോഗ്യന്‍.......കാവല്‍ ഭടന്മാര്‍ എന്നെ നരഗതിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി....
Wednesday, January 6, 2010
ഭാഗ്യവാന്‍
ദേശീയ പാതക്കരികില്‍ ആള്‍ക്കൂട്ടം കണ്ടായിരുന്നു അയാള്‍ അവിടേക്ക് ചെന്നത്....രക്തത്തില്‍ കുളിച്ച ഒരു മനുഷ്യശരീരം ജീവന് വേണ്ടി നില വിളിക്കുകയാണ്...ആരും തിരിഞ്ഞു നോക്കാത്ത ആ നിമിഷത്തില്‍ ചിതറിക്കിടക്കുന്ന വസ്തുക്കള്‍ക്കിടയില്‍ നിന്നും കിട്ടിയ മണി പേഴ്സുമായി കടന്നു കളയുന്ന മനുഷ്യനെ കണ്ടപ്പോള്‍ അയാളുടെ ഹൃദയം അറിയാതെ പിടഞ്ഞു....."ഭാഗ്യവാന്‍"...
Subscribe to:
Posts (Atom)