ഇത് എന്റെ ചുറ്റു വട്ടം ഞാന്‍ കണ്ട എന്റെ ലോകം ഇതില്‍ ഞാനുണ്ട്... നിങളുണ്ട്....എല്ലവരുമുണ്ട്....ഇവിടെ ഞാന്‍ കുറിക്കുന്നത് എന്നിലൂടെ കടന്നുപോയ നിമിഷങള്‍ മാത്രമാണ്...എന്നെ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് എന്നെ 'ഷമി' എന്നു വിളിക്കാം
Thursday, July 29, 2010
പ്രണയതീരം
നിന്റെ പ്രണയത്തിന്‍ ആഴമെത്രയെന്നറിയാന്‍ സ്നേഹതീരത്ത് ഞാനടുക്കുകയുണ്ടായി....നിശബ്ധമാം ആ സന്ധ്യാനേരത്ത്,പകല്‍ സൂര്യന്‍ മറഞ്ഞ സമയത്ത് ഞാന്‍ തീരത്തോട് ചോദിച്ചു, " അല്ലയോ തീരമേ എന്‍ പ്രണയം അളന്നാലും"....നിന്‍ സ്നേഹം എന്നിലെക്കടുത്തു.....സന്ധ്യ മയങ്ങി, ഇരുട്ടിന്‍ വെളിച്ചമായിരുന്ന നിലാവുമുറങ്ങി.... പുലര്‍ക്കാല വരവുമായി സൂര്യനും വന്നു....അപ്പോഴും നിന്റെ പ്രണയത്തെ സംഖ്യകള്‍ ആക്കിയിരുന്ന എന്നോട് പ്രകൃതി പറഞ്ഞു ..."നിന്റെ പ്രിയതമയുടെ സ്നേഹം മാത്രം ഒഴുകുകയാണ് ഇവിടെ...നീ മറഞ്ഞാലും, പ്രാകൃതാവസ്ഥ മറഞ്ഞാലും അത് ഒഴികിക്കൊണ്ടെയിരിക്കും, ഞാന്‍ സാക്ഷി...." ഒടുവില്‍ പ്രകൃതിയെ സാക്ഷിയാക്കി ഞാന്‍ നടന്നകന്നു....
Subscribe to:
Posts (Atom)